'നിര്‍ഭയ, വൈകിയെങ്കിലും അത് സംഭവിച്ചു, അവരെ തൂക്കിക്കൊന്നു': ഗൗതം ഗംഭീര്‍

ട്വിറ്റര്‍ പ്രതികരണത്തിലൂടെയായിരുന്നു ഗൗതം ഗംഭീര്‍ തന്റെ നിലപാടുകള്‍ വ്യക്തമാക്കിയത്.

Update: 2020-03-20 06:20 GMT

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ ''വൈകിയെങ്കിലും ഒടുവില്‍ അവരെ തൂക്കിക്കൊന്നു''വെന്ന് മുന്‍ ക്രിക്കറ്റ് താരവും ബിജെപി നേതാവുമായ ഗൗതം ഗംഭീര്‍. പ്രതികളെ തൂക്കിക്കൊന്ന വാര്‍ത്ത പുറത്തുവന്ന ഉടന്‍ നടത്തിയ ട്വിറ്റര്‍ പ്രതികരണത്തിലൂടെയായിരുന്നു ഗൗതം ഗംഭീര്‍ തന്റെ നിലപാടുകള്‍ വ്യക്തമാക്കിയത്. #NirbhayaJustice എന്ന ട്രന്റിങ് ഹാഷ് ടാഗും ഒപ്പം ചേര്‍ത്തിരുന്നു.

2012 ലെ നിര്‍ഭയ കേസിലെ പ്രതികളെ ഇന്ന് രാവിലെ 5.30നാണ് തിഹാര്‍ ജയിലില്‍ വച്ച് തൂക്കിക്കൊന്നത്. രാത്രി വൈകി സമര്‍പ്പിച്ച ഹരജി കേള്‍ക്കാന്‍ സുപ്രിം കോടതി തയ്യാറാവാത്ത സാഹചര്യത്തിലായിരുന്നു ഇന്ന് രാവിലെ തന്നെ ശിക്ഷ നടപ്പാക്കിയത്.

2012 ഡിസംബര്‍ 16ന് രാത്രിയാണ് നിര്‍ഭയ എന്ന് പിന്നീട് മാധ്യമങ്ങള്‍ പേരിട്ട് വിളിച്ച പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിയെ രാം സിങ്, പ്രായപൂര്‍ത്തിയാവാത്ത ഒരാളും ഇന്ന് തൂക്കിലേറ്റിയ നാല് പേരും ചേര്‍ന്ന് ഓടിക്കൊണ്ടിരിക്കുന്ന ബസ്സില്‍ വച്ച് ബലാല്‍സംഗം ചെയ്തത്. ഇവരുടെ ക്രൂരമായ മര്‍ദ്ദനത്തിനിരയായ പെണ്‍കുട്ടി പിന്നീട് ആശുപത്രിയില്‍ വച്ച് മരണത്തിനു കീഴടങ്ങി.

നിര്‍ഭയ കേസ് രാജ്യത്ത് വലിയ തോതിലുള്ള സ്ത്രീമുന്നേറ്റത്തിനു വഴിവച്ചിരുന്നു.




Tags:    

Similar News