ഗൗതം ഗംഭീറിന് 'ഐഎസ്‌ഐഎസ് കശ്മീരി'ന്റെ വധഭീഷണിയെന്ന്: പോലിസ് അന്വേഷണം ആരംഭിച്ചു

Update: 2021-11-24 05:54 GMT

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗവും ഡല്‍ഹിയിലെ ബിജെപി എംപിയുമായ ഗൗതം ഗംഭീറിനെതിരേ ഐഎസ്‌ഐഎസ് വധഭീഷണിയെന്ന് റിപോര്‍ട്ട്. ഐഎസ്‌ഐഎസ് കശ്മീര്‍ എന്ന സംഘത്തില്‍ നിന്നാണ് വധഭീഷണി വന്നതെന്നാണ് ഗൗതം ഗംഭീറിനെ ഉദ്ധരിച്ച് എഎന്‍ഐ റിപോര്‍ട്ട് ചെയ്തത്.

അദ്ദേഹം ഡല്‍ഹി പോലിസിനെ സമീപിച്ചിട്ടുണ്ട്. അന്വേഷം ആരംഭിച്ചതായി ഡിസിപി ശ്വേതാ ചൗഹന്‍ പറഞ്ഞു.

ഗൗതം ഗംഭീറിന്റെ വസതിക്ക് സുരക്ഷ ശക്തമാക്കി.

കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതേയുള്ളൂ. 

Tags: