സവര്‍ക്കര്‍ ഫാന്‍സിന്റെ ജല്‍പ്പനങ്ങള്‍ക്ക് ചെവി കൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ല: സ്പീക്കര്‍ എംബി രാജേഷ്

ഭഗത് സിങിനോട് ചിലര്‍ക്ക് പെട്ടെന്നുണ്ടായ സ്‌നേഹ ബഹുമാനങ്ങള്‍ ആശ്ചര്യപ്പെടുത്തുന്നതാണ്

Update: 2021-08-24 11:22 GMT

തിരുവനന്തപുരം: ഭഗത് സിങിനെ അവഗണിച്ച സവര്‍ക്കര്‍ ഫാന്‍സ് അസോസിയേഷന്‍കാരുടെ ജല്‍പ്പനങ്ങള്‍ക്കൊന്നും ചെവി കൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സപീക്കര്‍ എംബി രാജേഷ്. ഭഗത് സിങിന്റെയും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും രക്തസാക്ഷിത്വത്തെ താരതമ്യപ്പെടുത്തിയ വിഷയത്തിലാണ് കൂടുതല്‍ വിശദീകരണവുമായി സ്പീക്കര്‍ ഫേസ് ബുക്കില്‍ കുറിച്ചത്.

ഭഗത് സിങിന്റെയും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും രക്തസാക്ഷിത്വത്തെ താരതമ്യപ്പെടുത്തി എന്നാണല്ലോ ഇപ്പോള്‍ എനിക്കെതിരെ ചിലര്‍ ഉയര്‍ത്തിയിട്ടുള്ള ആക്ഷേപം. ഭഗത് സിങിനോട് ചിലര്‍ക്ക് പെട്ടെന്നുണ്ടായ സ്‌നേഹ ബഹുമാനങ്ങള്‍ ആശ്ചര്യപ്പെടു ത്തുന്നതാണ്. ഇപ്പോള്‍ കോലാഹലമുണ്ടാക്കുന്നവര്‍ക്ക് എന്നു മുതലാണ് ഭഗത് സിങിനോട് ആദരവ് തോന്നിത്തുടങ്ങിയതെന്നും അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു.

Tags: