പൗരത്വ ഭേദഗതി നിയമം: ഹൈദരാബാദ് സര്‍വകലാശാലയില്‍ പ്രതിഷേധക്കാരെ പോലിസ്‌ തടഞ്ഞു; വിദ്യാര്‍ത്ഥി നേതാക്കള്‍ അറസ്റ്റില്‍

രാജ്യത്ത് പൗരത്വ ഭേദഗതി വിഷയത്തില്‍ കൂടുതല്‍ സമരം നടന്ന കാമ്പസുകളിലൊന്നാണ് ഹൈദരാബാദ് സര്‍വകലാശാല.

Update: 2020-01-26 14:38 GMT

ഹൈദരാബാദ്: പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധിച്ച ഹൈദരാബാദ് സര്‍വകലാശാല വിദ്യാര്‍ത്ഥികളുടെ റാലി പോലിസ് തടഞ്ഞു.

സമരത്തിന് നേതൃത്വം നല്‍കിയ കോളജ് യൂണിയന്‍ പ്രസിഡന്റ് അഭിഷേക് നന്ദനെയും മറ്റ് രണ്ട് വിദ്യാത്ഥി നേതാക്കളെയും പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കാമ്പസിന്റെ വടക്കേ ഗെയ്റ്റില്‍ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. അവിടെനിന്ന് അംബേദ്കര്‍ പ്രതിമയുടെ അടുത്തവരെ പോയി പ്രതിഷേധം അവസാനിപ്പിക്കാനായിരുന്നു പദ്ധതി. പക്ഷേ അതിനു മുമ്പ് ഗേയ്റ്റില്‍ വച്ചുതന്നെ പോലിസ് തടഞ്ഞു.

പ്രകടനക്കാര്‍ പോലിസിനെതിരെയും മുദ്രാവാക്യം വിളിച്ചിരുന്നു. നേതാക്കള്‍ക്ക് പുറമെ വേറെ ചിലര്‍ പോലിസ് കസ്റ്റഡിയിലായിട്ടുണ്ട്. രാജ്യത്ത് പൗരത്വ ഭേദഗതി വിഷയത്തില്‍ കൂടുതല്‍ സമരം നടന്ന കാമ്പസുകളിലൊന്നാണ് ഹൈദരാബാദ് സര്‍വകലാശാല. 


Tags:    

Similar News