പോക്കറ്റിലിട്ട മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പരിക്ക്
കഴിഞ്ഞ ദിവസം വാങ്ങിയ ഓപ്പോ എ 5 ആണ് പൊട്ടിത്തെറിച്ചതെന്ന് യുവാവിന്റെ ബന്ധു പറഞ്ഞു.
ഹൈദ്രാബാദ്: ബൈക്കില്‍ യാത്രചെയ്യവേ പോക്കറ്റിലിട്ട മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് 25കാരനായ യുവാവിനു ഗുരുതര പരിക്ക്. ബൈക്കില്‍ യാത്രചെയ്യവേ മൊബൈല്‍ പൊടുന്നനെ പൊട്ടിത്തെറിക്കുകയായിരുന്നു. ഹൈദ്രാബാദ് നഗരത്തിലാണ് സംഭവം. കഴിഞ്ഞ ദിവസം വാങ്ങിയ ഓപ്പോ എ 5 ആണ് പൊട്ടിത്തെറിച്ചതെന്ന് യുവാവിന്റെ ബന്ധു പറഞ്ഞു.
മൊബൈല്‍ പൊട്ടിത്തെറിച്ചതോടെ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയും ചെയ്തു.മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് പൊള്ളലേറ്റതിനു പുറമെ ബൈക്കില്‍നിന്നുള്ള വീഴ്ചയില്‍ യുവാവിന് താടിയില്ലിനും നെറ്റിയിലും പരിക്കേറ്റിട്ടുണ്ട്.
അതേസമയം, ഉപഭോക്താക്കളുടെ സുരക്ഷ ഓപ്പോയെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. ഇത്തരം സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. ഇക്കാര്യം ഗൗരവകരമായി പരിശോധിക്കും. അപകടത്തില്‍പ്പെട്ടയാള്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കും. ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുമെന്നും ഓപ്പോ തേജസ് ന്യൂസിന് അയച്ച പ്രസ്താവനയില്‍ അറിയിച്ചു.