ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊല്ലാന്‍ ശ്രമിച്ചു, പ്രതി ഒളവില്‍

Update: 2025-11-25 09:00 GMT

പാലക്കാട്: പാലക്കാട് മണ്ണാര്‍ക്കാട് അലനല്ലൂര്‍ പാലക്കാഴിയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊല്ലാന്‍ ശ്രമിച്ചതായി പരാതി. ഗുരുതരമായി പരിക്കേറ്റ 52കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞാത്തമ്മയെ ഭര്‍ത്താവായ കുഞ്ഞാലന്‍ ആണ് ആക്രമിച്ചത്. ഭര്‍ത്താവായ കുഞ്ഞാലന്‍ ആണ് ആക്രമണം നടത്തിയത്. സംഭവത്തെ തുടര്‍ന്ന് കുഞ്ഞാലന്‍ ഒളിവിലാണ്.

കത്തിയുപയോഗിച്ച് കുഞ്ഞാത്തമ്മയെ വെട്ടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ആക്രമണത്തിന് ശേഷം പ്രതിയായ കുഞ്ഞാലന്‍ ഉടന്‍തന്നെ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പോലിസ് അറിയിച്ചു.

Tags: