വര്‍ക്കലയില്‍ ഭാര്യയെ കുത്തിക്കൊന്നു; ഭര്‍ത്താവ് പോലിസ് കസ്റ്റഡിയില്‍

Update: 2021-08-20 06:26 GMT

വര്‍ക്കല: വര്‍ക്കല ഇടവയില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. ഇടവ ശ്രീയേറ്റില്‍ ഷാഹിദ(60)യെ ആണ് കുത്തിക്കൊന്നത്. കുടുംബവഴക്കിനെ തുടര്‍ന്നാണ് കൊലപാതകം.

ഇന്ന് പുലര്‍ച്ചെ അഞ്ചിനും ഏഴിനും ഇടയിലാണ് സംഭവം. ഷാഹിദയ്ക്ക് വയറ്റിലും കഴുത്തിലുമാണ് കുത്തേറ്റത്.

പോലിസ് എത്തി ഷാഹിദയെ വര്‍ക്കല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വീട്ടില്‍ ഷാഹിദയും സിദ്ധീഖും തമ്മില്‍ സ്ഥിരം വഴക്കായിരുന്നുവെന്ന് പോലിസ് പറയുന്നു.

കൊല നടത്തിയ ഭര്‍ത്താവ് സിദ്ധീഖ് പോലിസ് കസ്റ്റഡിയിലാണ്.

Tags:    

Similar News