പുനലൂരില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയതിനു ശേഷം ഫേസ്ബുക്ക് ലൈവിട്ട് ഭര്‍ത്താവ്, പോലിസില്‍ കീഴടങ്ങി പ്രതി

Update: 2025-09-22 06:17 GMT

പുനലൂര്‍: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയതിനു ശേഷം ഫേസ്ബുക്ക് ലൈവിട്ട് ഭര്‍ത്താവ്. പുനലൂര്‍ സ്വദേശി ഐസക് ആണ് ഭാര്യ ശാലിനിയെ വെട്ടിക്കൊലപ്പെടുത്തിയത്. കുടുംബ വഴക്കിനേ തുടര്‍ന്ന് അകന്നു താമസിക്കുന്ന ദമ്പതികളായിരുന്നു ഐസകും ശാലിനിയും

അപ്രതീക്ഷിതമായാണ് ഇയാള്‍ ശാലിനി താമസിച്ചിരുന്ന സ്ഥലത്തേക്ക് എത്തിയത്. തുടര്‍ന്ന് ഇയാള്‍ ശാലിനിയെ വെട്ടിക്കൊലപ്പടുത്തുകയായിരുന്നു. ശേഷം ഇയാള്‍ ഫേസ്ബുക്കില്‍ ലൈവ് വരികയും ഭാര്യയെ താന്‍ കൊന്നുവെന്ന് വെളിപ്പെടുത്തുകയും ചെയ്തു. ഭാര്യക്കെതിരേ നിരവധി ആരോപണങ്ങള്‍ ഇയാള്‍ ഉന്നയിച്ചു. പിന്നീട് ഇയാള്‍ പുനലൂര്‍ പോലിസ് സ്‌റ്റേഷനില്‍ വന്ന് കീഴടങ്ങുകയായിരുന്നു. ദമ്പതികള്‍ക്ക് രണ്ടുമക്കളാണ് ഉള്ളത്. പോലിസ് അന്വേഷണം ആരംഭിച്ചു.

Tags: