കോഴി വില്‍പ്പന കേന്ദ്രത്തിലെ ദുര്‍ഗന്ധം: പരാതി പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Update: 2022-09-15 12:28 GMT

കോഴിക്കോട്: ബേപ്പൂര്‍ നടുവട്ടത്ത് മില്‍മക്ക് സമീപമുള്ള കെട്ടിടത്തിനടുത്തായി പുതുതായി ആരംഭിച്ച ചിക്കന്‍ സ്റ്റാള്‍ മലിനീകരണ സംവിധാനങ്ങളില്ലാതെ പ്രവര്‍ത്തിക്കുകയാണെന്ന പരാതി പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു.

കോഴിക്കോട് നഗരസഭാ സെക്രട്ടറി പരാതിയെ കുറിച്ച് പരിശോധന നടത്തി രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു. ഒക്ടോബറില്‍ കോഴിക്കോട് നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.

പ്രദേശവാസി സമര്‍പ്പിച്ച പരാതിയിലാണ് നടപടി. കോഴിക്കടയിലെ ദുര്‍ഗന്ധം സഹിക്കാന്‍ കഴിയാതെ സമീപമുള്ള കടകള്‍ ഒഴിഞ്ഞു പോവുകയാണെന്ന് പരാതിയില്‍ പറയുന്നു.

Tags: