കോഴിക്കോട് മാവൂര്‍ റോഡില്‍ കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം

Update: 2022-11-09 06:31 GMT

കോഴിക്കോട്: മാവൂര്‍ റോഡില്‍ കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം. മൊഫ്യൂസല്‍ ബസ് സ്റ്റാന്‍ഡിന് സമീപത്തെ കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്. ബുധനാഴ്ച രാവിലെയാണ് സംഭവം. അഗ്‌നിശമനസേനയുടെ അഞ്ച് യൂനിറ്റ് സ്ഥലത്തെത്തി തീയണച്ചു. തീപ്പിടിത്തമുണ്ടാവാനുള്ള കാരണം വ്യക്തമല്ല. ഒരു മൊബൈല്‍ഷോപ്പ് പൂര്‍ണമായും കത്തിനശിച്ചെന്ന് സ്‌റ്റേഷന്‍ ഓഫിസര്‍ സതീഷ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Tags:    

Similar News