തൃശൂരിലെ കാര്‍ ഷോറൂമില്‍ വന്‍ തീപ്പിടിത്തം; തീയണയ്ക്കാന്‍ ശ്രമം

Update: 2023-03-04 03:17 GMT

തൃശൂര്‍: കുട്ടനല്ലൂരിലെ കാര്‍ ഷോറൂമില്‍ വന്‍ തീപ്പിടിത്തം. ശനിയാഴ്ച പുലര്‍ച്ചെയാണ് തീപ്പിടിത്തമുണ്ടായത്. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. അഗ്‌നിരക്ഷാസേനയുടെ അഞ്ച് യൂനിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. സര്‍വീസ് സെന്ററില്‍ നിന്ന് ആളിപ്പടര്‍ന്ന തീ ഷോറൂമിന്റെറ മറ്റുഭാഗങ്ങളിലേക്കും പടരുകയായിരുന്നു. ഇതിനോടകം നിരവധി വാഹനങ്ങള്‍ കത്തിനശിച്ചു.

Tags:    

Similar News