കോഴിക്കോട്ട് ഓട്ടോ ഡ്രൈവറും അയല്‍ക്കാരിയായ വീട്ടമ്മയും തീവണ്ടി തട്ടി മരിച്ചു
എലത്തൂര്‍ സ്വദേശികളായ അബ്ദുല്‍ ജബ്ബാര്‍ (37), സജ്ന എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പോലിസ്. ഇന്നലെയാണ് സംഭവം.
കോഴിക്കോട്: കോഴിക്കോട് വെസ്റ്റ്ഹില്ലില്‍ ഓട്ടോ ഡ്രൈവറും അയല്‍ക്കാരിയായ വീട്ടമ്മയും തീവണ്ടി തട്ടി മരിച്ച നിലയില്‍. എലത്തൂര്‍ സ്വദേശികളായ അബ്ദുല്‍ ജബ്ബാര്‍ (37), സജ്ന എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പോലിസ്. ഇന്നലെയാണ് സംഭവം.
കോഴിക്കോട് വെസ്റ്റ്ഹില്ലില്‍ എഫ്സിഐ ഗോഡൗണിന് സമീപമാണ് എലത്തൂര്‍ സ്വദേശികളായ അബ്ദുല്‍ ജബ്ബാര്‍, സജ്ന എന്നിവര്‍ തീവണ്ടി തട്ടി മരിച്ചത്. ഓട്ടോ ഡ്രൈവറാണ് അബ്ദുല്‍ ജബ്ബാര്‍. ഇദ്ദേഹത്തിന്റെ അയല്‍ക്കാരിയാണ് വീട്ടമ്മയായ സജ്ന. രണ്ടുപേരും ഒപ്പിട്ട ആത്മഹത്യാ കുറിപ്പ് പോലിസ് കണ്ടെടുത്തിട്ടുണ്ട്. മരണത്തിന് മറ്റാരും ഉത്തരവാദികള്‍ അല്ലെന്നും മക്കളെ നന്നായി നോക്കണമെന്നും കുറിപ്പിലുണ്ട്.
അബ്ദുല്‍ ജബ്ബാര്‍ ബന്ധുവിന് വാട്സ്ആപ്പില്‍ അയച്ച ശബ്ദ സന്ദേശവും പോലിസിന് കിട്ടിയിട്ടുണ്ട്. അബ്ദുല്‍ ജബ്ബാറിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. 35 കാരിയായ സജ്നയ്ക്ക് ഭര്‍ത്താവും രണ്ട് കുട്ടികളുണ്ട്.