പാലക്കാട്ടെ എല്‍ഡിഎഫ് സ്വതന്ത്രസ്ഥാനാര്‍ഥിയായി മല്‍സരിക്കുന്നത് ഹോട്ടല്‍ വ്യവസായി എന്‍എംആര്‍ റസാഖ്

Update: 2026-03-16 10:41 GMT

പാലക്കാട്: നിയമസഭാതിരഞ്ഞെടുപ്പില്‍ പാലക്കാട്ടെ എല്‍ഡിഎഫ് സ്വതന്ത്രസ്ഥാനാര്‍ഥിയായി ഹോട്ടല്‍ വ്യവസായിയായ എന്‍എംആര്‍ റസാഖിനെ മല്‍സരിപ്പിക്കാന്‍ സാധ്യത. ഇന്ന് നടന്ന പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. നാളെ ഇതുസംബന്ധിച്ച് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപോര്‍ട്ടുകള്‍.

ഇടതുപക്ഷത്തിന് വളക്കൂറുള്ള മണ്ണാണ് പാലക്കാടെന്നും കൈയ്യെത്തും ദൂരത്തുള്ള എംഎല്‍എ ആയിരിക്കും താനെന്നും എന്‍എംആര്‍ റസാഖ് പറഞ്ഞു. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ പതിനാറ് വര്‍ഷമായി ഹോട്ടല്‍വ്യവസായ രംഗത്ത് പ്രവര്‍ത്തിക്കുന്ന റസാഖ് ഹോട്ടല്‍ അസോസിയേഷന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്. പാര്‍ട്ടി ചിഹ്നത്തില്‍ മല്‍സരം വേണ്ടെന്നാണ് സിപിഎം തീരുമാനം.

Tags: