ഹോസ്റ്റലിൽ ഉറങ്ങിക്കിടന്ന കുട്ടികളുടെ കണ്ണിൽ പശ; എട്ട് പേർ ആശുപത്രിയിൽ

Update: 2025-09-14 11:43 GMT

ഭുവനേശ്വർ: ഹോസ്റ്റലിൽ ഉറങ്ങിക്കിടന്ന വിദ്യാർഥികളുടെ കണ്ണിൽ പശ ഒഴിച്ച് സഹപാഠികളുടെ ‘പ്രാങ്ക്’. കണ്ണുകൾ ഒട്ടിപിടിച്ച് അസ്വസ്ഥരായ എട്ട് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവം ഒഡീഷയിലെ കാന്ധമൽ ജില്ലയിലെ സലാഗുഡ സേവാശ്രമം സ്കൂളിലാണ്. മൂന്നും നാലും അഞ്ചും ക്ലാസുകളിലെ കുട്ടികളാണ് ഇരയായത്. വേദനയിൽ ഞെട്ടിയുണർന്നപ്പോൾ കണ്ണുകൾ അടഞ്ഞ നിലയിലായിരുന്നു.
ഇത്തരത്തിൽ പശ കണ്ണിൽ പതിയുന്നത് കാഴ്ച നഷ്ടപ്പെടുന്നതടക്കമുള്ള ഗുരുതര പ്രശ്നങ്ങൾക്ക് കാരണമാകാമെന്ന് ഡോക്ടർമാർ പറഞ്ഞു. ഒരാളെ ഡിസ്‌ചാർജ് ചെയ്തുവെങ്കിലും ഏഴ് കുട്ടികൾക്ക് ഇപ്പോഴും ചികിൽസയിലാണ്.
സംഭവത്തിൽ ജില്ലാ ഭരണകൂടം അന്വേഷണം ഉത്തരവിട്ടു. വീഴ്ച കണ്ടെത്തിയതിനാൽ ഹെഡ്‌മാസ്റ്റർ മനോരഞ്ജൻ സാഹുവിനെ സസ്പെൻഡ് ചെയ്തു. ഉത്തരവാദികളായ വിദ്യാർഥികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Tags: