കോണ്‍ഗ്രസ് നേതാവിനെ മര്‍ദ്ദിച്ച് ഹിന്ദുത്വര്‍, വീഡിയോ

Update: 2026-02-25 09:34 GMT

പൂനെ: കോണ്‍ഗ്രസ് നേതാവിനെ മര്‍ദ്ദിച്ച് ഹിന്ദുത്വര്‍. കോണ്‍ഗ്രസിന്റെ പൂനെ വക്താവാണ് ആക്രമണത്തിനിരയായത്. ഫെബ്രുവരി 23നാണ് സംഭവം. ഒരു സ്വകാര്യ മാധ്യമത്തിലെ ഡിബേറ്റില്‍ ഉടലെടുത്ത തര്‍ക്കമാണ് മര്‍ദ്ദിതരെ പ്രകോപിതരാക്കിയത് എന്നാണ് റിപോര്‍ട്ടുകള്‍. പരിപാടി കഴിഞ്ഞ് പുറത്തിറങ്ങിയ ഹനുമന്ദ് പവാറിനെ ഹിന്ദുത്വര്‍ വളയുകയും മര്‍ദ്ദിക്കുകയുമായിരുന്നു.

ഹരിയാനയിലെ സിക്രിയിലെ ഒരു വിരുന്ന് ഹാളിലെ ശുചിമുറിയുടെ വാതിലുകളില്‍ ശിവാജി മഹാരാജിന്റെയും മഹാറാണി പത്മിനിയുടെയും ചിത്രങ്ങള്‍ സ്ഥാപിച്ചിരിക്കുന്ന വീഡിയോ പ്രചരിച്ചതിനെ കുറിച്ച് സംവാദത്തിനിടെ ഹനുമന്ദ് ചില പരമാര്‍ശങ്ങള്‍ നടത്തിയിരുന്നു. ബിജെപി എപ്പോഴും ചരിത്ര പരുരുഷന്‍മാരെ അപമാനിക്കും എന്ന രീതിയില്‍ ഹനുമന്ദ് സംസാരിച്ചു. പരിപാടി കഴിഞ്ഞു പുറത്തിറങ്ങിയ ഹനുമന്ദിനെ ഹിന്ദുത്വര്‍ ചോദ്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയുമായിരുന്നു.

സംഭവത്തില്‍ മഹാരാഷ്ട്ര കോണ്‍ഗ്രസ് പ്രസിഡന്റ് അപലപിച്ചു. ദേവേന്ദ്ര ഫഡ്‌നവിസിനു കീഴില്‍ സംസ്ഥാനത്ത് ഗുണ്ടകളുടെ തേര്‍വാഴ്ചയാണെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ പ്രതികള്‍ക്ക് കടുത്ത ശിക്ഷ തന്നെ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags: