ഗുരുഗ്രാമില്‍ ഹിന്ദുത്വര്‍ വീണ്ടും ജുമുഅ നമസ്‌കാരം തടഞ്ഞു; ആറ് പേര്‍ അറസ്റ്റില്‍

Update: 2021-12-03 14:27 GMT

ഗുരുഗ്രാം: ഗുരുഗ്രാമില്‍ ഹിന്ദുത്വരും വലത് ആക്റ്റിവിസ്റ്റുകളും പ്രദേശവാസികളും ജുമുഅ നമസ്‌കരിക്കാനെത്തിയ മുസ് ലിംകളെ വീണ്ടും തടഞ്ഞു. പോലിസ് സന്നാഹത്തിനിടയിലായിരുന്നു ഹിന്ദുത്വര്‍ ജുമുഅ നമസ്‌കരം തടസ്സപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് 6 പേരെ പോലിസ് അറസ്റ്റ് ചെയ്തു. 

ഗുരുഗ്രാം സെക്ടര്‍ 37ല്‍ ജുമുഅ നമസ്‌കരിക്കുന്നവര്‍ക്ക് മുപ്പത് മീറ്റര്‍ അകലെയായി ഹിന്ദുത്വര്‍, ജയ് ശ്രീരാം, ഭാരത് മാതാ കി ജയ് എന്ന് ആക്രോശിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. 

പോലിസ് സ്‌റ്റേഷനടുത്താണ് നമസ്‌കാരം കേന്ദ്രമെങ്കിലും വേണ്ട സുരക്ഷയൊരുക്കിയിരുന്നില്ലെന്ന് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു.

പ്രതിഷേധക്കാരേക്കാള്‍ കുറവ് പോലിസ് സന്നാഹമേയുണ്ടായിരുന്നുള്ളൂ. കൈകോര്‍ത്തു പിടിച്ചാണ് പോലിസ് ഉദ്യോഗസ്ഥര്‍ നമസ്‌കരിക്കുന്നവര്‍ക്ക് സുരക്ഷയൊരുക്കിയത്. നമസ്‌കരിക്കാനെത്തിയ ഒരാളെ തടയുന്ന ദൃശ്യമുള്ള മറ്റൊരു വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

ഏകദേശം 15 പേരാണ് സെക്ടര്‍ 37ല്‍ ഇന്ന് നമസ്‌കരിക്കാനെത്തിയത്. രാവിലെത്തന്നെ ഹിന്ദുത്വര്‍ ട്രക്കുകള്‍ നിരത്തി നമസ്‌കാര കേന്ദ്രം അടച്ചിരുന്നു. ട്രക്കുകള്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ലെന്നായിരുന്നു കാരണം പറഞ്ഞത്.

2018ല്‍ ഹിന്ദുത്വരുടെ പ്രതിഷേധത്തെത്തുടര്‍ന്നാണ് മറ്റിടങ്ങള്‍ ഒഴിവാക്കി സെക്ടര്‍ 37ഉം 29ഉം മാത്രം നമസ്‌കാരത്തിന് വിട്ടുകൊടുത്തത്.  

Tags:    

Similar News