കൊച്ചി: പി സി ജോര്‍ജിന് ഹൈക്കോടതിയുടെ നോട്ടിസ്. ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ ഹരജി പരിഗണിച്ചാണ് കോടതിയുടെ നീക്കം. പി സി ജോര്‍ജ് നിരന്തരം വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നു എന്ന് പോലിസ് കോടതിയെ അറിയിച്ചിരുന്നു.
2022ല്‍ പാലാരിവട്ടം പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ചോദ്യം ചെയ്യല്‍ ഉള്‍പ്പെടെ നടന്നിരുന്നെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല. മുന്‍കൂര്‍ ജാമ്യം തേടിയിരുന്നതിനാല്‍ അറസ്‌ററിലേക്ക് കടന്നിരുന്നില്ല. ആ കേസിലാണ് പോലിസ് ഇപ്പോള്‍ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷയുമായി കോടതിയെ സമീപിച്ചത്. പരാതിയില്‍ പിസി ജോര്‍ജിന്‌റെ വാദം കേട്ട ശേഷം കോടതി അന്തിമ തീരുമാനമെടുക്കും