പൊതുപ്രവര്‍ത്തകര്‍ക്ക് ഉദാത്ത മാതൃകയായിരുന്നു പൂന്തുറ സിറാജെന്ന് ഹൈബി ഈഡന്‍ എം പി

Update: 2021-09-30 16:25 GMT

കൊച്ചി: പൊതുപ്രവര്‍ത്തകര്‍ക്ക് ഉദാത്ത മാതൃകയായിരുന്നു പിഡിപി വൈസ്‌ചെയര്‍മാന്‍ പൂന്തുറ സിറാജെന്ന് ഹൈബി ഈഡന്‍ എം പി അനുസ്മരിച്ചു. വ്യക്തിവിശുദ്ധിയും സൗഹൃദങ്ങളും കാത്ത് സൂക്ഷിച്ച സിറാജിന്റെ വിയോഗം രാഷ്ട്രീയ കേരളത്തിന് വലിയ നഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു. പിഡിപി സംസ്ഥാന കമ്മിറ്റി എറണാകുളം വൈഎംസിഎ ഹാളില്‍ സംഘടിപ്പിച്ച അനുശോചന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിഡിപി വൈസ്‌ചെയര്‍മാന്‍ വര്‍ക്കലരാജ് അദ്ധ്യക്ഷത വഹിച്ചു. 

കെ ബാബു എംഎല്‍എ, റ്റി ജെ വിനോദ് എംഎല്‍എ, അഡ്വ. വി കെ ബീരാന്‍, ഡോ. ജെ ജെ ജേക്കബ്, പിഡിപി വൈസ്‌ചെയര്‍മാന്‍ അഡ്വ. മുട്ടം നാസര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ മൈലക്കാട് ഷാ, അജിത്കുമാര്‍ ആസാദ്, മജീദ് ചേര്‍പ്പ്, സംസ്ഥാന ട്രഷറര്‍ എം എസ് നൗഷാദ്, സംസ്ഥാന സെക്രട്ടറി അന്‍വര്‍ താമരക്കുളം, കേന്ദ്രകമ്മിറ്റി അംഗം ടി എ മുജീബ്‌റഹ്മാന്‍, വിമന്‍സ് ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് ശശികുമാരി വര്‍ക്കല, നൗഷാദ് കക്കാട്, ജമാല്‍ കുഞ്ഞുണ്ണിക്കര, കെ എ കബീര്‍, സിനോജ് താമരക്കുളം, എം എ അക്ബര്‍, അഷറഫ് വാഴക്കാല തുടങ്ങിയവര്‍ പ്രസംഗിച്ചു. 

Tags:    

Similar News