കനത്ത മഴയില്‍ കോഴിക്കോട് ജില്ലയില്‍ ഒന്‍പത് വീടുകള്‍ ഭാഗികമായി തകര്‍ന്നു

Update: 2022-07-07 12:56 GMT

കോഴിക്കോട്: കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയില്‍ ജില്ലയില്‍ ഒന്‍പത് വീടുകള്‍ ഭാഗികമായി തകര്‍ന്നതായി ദുരന്ത നിവാരണ സെല്‍ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ആകെ ആറ് വില്ലേജുകളിലാണ് നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ആളപായമില്ല.

കനത്ത മഴയില്‍ കൊഴുക്കല്ലൂര്‍ വില്ലേജില്‍ മാവുള്ള പറമ്പില്‍ കുഞ്ഞിമാതയുടെ വീട് ഭാഗികമായി തകര്‍ന്നു. കീഴരിയൂര്‍ വില്ലേജിലെ പോത്തിലോട്ട് താഴ സത്യന്റെ വീടിനു മുകളില്‍ കവുങ്ങ് വീണു. അഴിയൂര്‍ വില്ലേജിലെ മീത്തല്‍ ചോമ്പാല ലീബു മാക്കൂട്ടത്തിലിന്റെയും, ചെക്യാട് വില്ലേജിലെ ഉമ്മത്തൂര്‍ ദേശത്ത് സഫിയയുടെ വീടുകള്‍ക്കും നാശനഷ്ടം സംഭവിച്ചു.

അറബികടലില്‍ പടിഞ്ഞാറന്‍/ തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നതിനാല്‍ കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Tags: