സംസ്ഥാനത്ത് ഒമ്പതു ജില്ലകളിൽ ഉയർന്ന തിരമാല മുന്നറിയിപ്പ്

Update: 2025-05-26 10:16 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ഒമ്പത് ജില്ലകളിൽ ഉയർന്ന തിരമാല മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലാണ് ഉയർന്ന തിരമാലക്കു സാധ്യത. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. മത്സ്യബന്ധനത്തിനും ഈ പ്രദേശങ്ങളിൽ വിലാക്കർപ്പെടുത്തി.

കേരള തീരത്ത് ഇന്ന് രാത്രിവരെ ഉയർന്ന തിരമാല മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ കടൽക്ഷോഭം മൂലം പലയിടത്തും നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. മലപ്പുറം പൊന്നാനിയിലെ രണ്ടു പള്ളികൾ തകർന്നു. നിരവധി വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു.

സംസ്ഥാനത്ത് ഉയർന്ന കാറ്റിന് സാധ്യതയുള്ളതിനാൽ കാര്യക്ഷമമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് കാലാവസ്ഥ വകുപ്പിൻ്റെ നിർദേശം ഉണ്ട്. റെഡ് അലേർട്ട് നിലനിൽക്കുന്ന വയനാട് ജില്ലയിൽ എൻ ഡി ആർ എഫ് സംഘം എത്തി. 28 അംഗ സംഘം ഇന്നലെയാണ് ജില്ലയിലെത്തിയത്. നേരത്തെ മണ്ണിടിച്ചിൽ ദുരന്തം സംഭവിച്ച വിലങ്ങാട് കനത്ത ജാഗ്രതയാണ് പുലർത്തുന്നത്.

അപകട സാധ്യത മുന്നില്‍ കാണുന്ന ഘട്ടത്തിലും സഹായങ്ങള്‍ക്കുമായി 1077, 1070 എന്നീ ടോള്‍ ഫ്രീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. വൈദ്യുതി ലൈനുകളുടെ അപകട സാധ്യത ശ്രദ്ധയില്‍ പെട്ടാല്‍ 1912 എന്ന നമ്പറില്‍ കെഎസ്ഇബിയെ വിവരം അറിയിക്കാം.

Tags: