വിലകുറഞ്ഞ മരുന്നുകള്‍ പൂഴ്ത്തിവയ്ക്കുന്നവര്‍ക്കെതിരേ നടപടിക്കൊരുങ്ങി ആരോഗ്യവകുപ്പ്

Update: 2023-02-14 10:34 GMT

തിരുവനന്തപുരം: ടൈഫോയ്ഡ് വാക്‌സിന്റെ വിലകുറഞ്ഞ മരുന്നുകള്‍ പൂഴ്ത്തിവച്ച് വിലകൂടിയ മരുന്നുകള്‍ നല്‍കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുസംബന്ധിച്ച് ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. ഭക്ഷ്യസുരക്ഷാ നടപടിക്രമങ്ങളുടെ ഭാഗമായുള്ള ഹെല്‍ത്ത് കാര്‍ഡ് എടുക്കുന്നവര്‍ക്ക് വില കൂടിയ ടൈഫോയ്ഡ് മരുന്ന് മെഡിക്കല്‍ സ്‌റ്റോറുകള്‍ നല്‍കുന്നുവെന്ന പരാതിയെത്തുടര്‍ന്നാണ് നടപടി.

Tags: