സായുധസംഘങ്ങള്‍ കടല്‍ മാര്‍ഗം ആക്രമണം നടത്താന്‍ തയ്യാറെടുക്കുന്നു: മുന്നറിയിപ്പുമായി നാവികസേന അഡ്മിറല്‍

പുല്‍വാമയില്‍ ആക്രമണം നടത്തിയ സായുധസംഘങ്ങള്‍ക്ക് എല്ലാ വിധ സഹായങ്ങളും നല്‍കി വളര്‍ത്തിയെടുക്കുന്നത് ഒരു രാജ്യമാണെന്നും അവര്‍ ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും പാകിസ്താന്റെ പേരെടുത്ത് പറയാതെ സുനില്‍ ലാന്‍ബ കുറ്റപ്പെടുത്തി.

Update: 2019-03-05 09:15 GMT

ന്യൂഡല്‍ഹി: പുല്‍വാമയ്ക്കു പിന്നാലെ വീണ്ടും സായുധ ആക്രമണ മുന്നറിയിപ്പുമായി നാവികസേന അഡ്മിറല്‍ സുനില്‍ ലാന്‍ബ. സായുധസംഘം കടല്‍ മാര്‍ഗം ഇന്ത്യയിലെത്തി ആക്രമണം നടത്താന്‍ സാധ്യതയുണ്ടൊണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. പുല്‍വാമയില്‍ ആക്രമണം നടത്തിയ സായുധസംഘങ്ങള്‍ക്ക് എല്ലാ വിധ സഹായങ്ങളും നല്‍കി വളര്‍ത്തിയെടുക്കുന്നത് ഒരു രാജ്യമാണെന്നും അവര്‍ ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും പാകിസ്താന്റെ പേരെടുത്ത് പറയാതെ സുനില്‍ ലാന്‍ബ കുറ്റപ്പെടുത്തി.

ഇന്ത്യയെ പലതരത്തില്‍ ആക്രമിക്കാനാണ് അവരുടെ ശ്രമം. ബാലക്കോട്ടിലെ വ്യോമാക്രമണത്തിന് ശേഷം ഇതിനുള്ള സാധ്യത വര്‍ധിച്ചിട്ടുണ്ട്. കടല്‍ മാര്‍ഗമാണ് അതിനുള്ള സാധ്യത കാണുന്നത്. മുംബൈ ആക്രമണം നടത്താന്‍ സായുധസംഘം എത്തിയത് കടല്‍ മാര്‍ഗമായിരുന്നു.ലോകം സായുധ സംഘങ്ങളുടെ വിവിധ രൂപങ്ങളെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. ചില രാജ്യങ്ങള്‍ മാത്രമാണ് ഇതിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടത്.

സായുധസംഘങ്ങളില്‍നിന്ന് വന്‍ ഭീഷണിയാണ് രാജ്യം നേരിട്ട് കൊണ്ടിരിക്കുന്നത്.ഒരു രാജ്യമാണ് ഇത്തരം സംഘങ്ങള്‍ക്ക് വളംവച്ച് കൊടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News