പൗരത്വ ബില്ലിനെതിരേ ഡിസംബര്‍ 17ന് നടക്കുന്ന ഹര്‍ത്താല്‍ വിജയിപ്പിക്കും

17ന് സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ രാവിലെ ആറു മുതല്‍ മുതല്‍ വൈകീട്ട് ആറുവരെ നടക്കുന്ന സംസ്ഥാന ഹര്‍ത്താല്‍ ജില്ലയില്‍ വിജയിപ്പിക്കുവാന്‍ ചെറുതോണിയില്‍ ചേര്‍ന്ന വിവിധ രാഷ്ട്രീയ സാമൂഹിക പ്രസ്ഥാനങ്ങളുടേയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും സംയുക്ത യോഗം തീരുമാനിച്ചു.

Update: 2019-12-15 15:21 GMT

തൊടുപുഴ: പൗരത്വ ഭേദഗതി ബില്‍ പിന്‍വലിക്കണമെന്നും എന്‍ആര്‍സി ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഡിസംബര്‍ 17ന് സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ രാവിലെ ആറു മുതല്‍ മുതല്‍ വൈകീട്ട് ആറുവരെ നടക്കുന്ന സംസ്ഥാന ഹര്‍ത്താല്‍ ജില്ലയില്‍ വിജയിപ്പിക്കുവാന്‍ ചെറുതോണിയില്‍ ചേര്‍ന്ന വിവിധ രാഷ്ട്രീയ സാമൂഹിക പ്രസ്ഥാനങ്ങളുടേയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും സംയുക്ത യോഗം തീരുമാനിച്ചു. മത ജാതി പരിഗണനകള്‍ക്ക് അതീതമായി ഭരണഘടന നിര്‍വഹിച്ച ഇന്ത്യന്‍ പൗരത്വം മുസ്‌ലിംകള്‍ക്ക് നിഷേധിക്കുക എന്ന ആര്‍എസ്എസ് പദ്ധതിയാണ് പൗരത്വ ബില്ലിന് പിന്നിലുള്ളത്.

രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പ്രസ്ഥാനങ്ങളും പൗരാവകാശ പ്രവര്‍ത്തകരും ഒരുമിച്ചുനിന്ന് സംഘപരിവാറിന്റെ ഭരണഘടനാ വിരുദ്ധവും ജനവിരുദ്ധവുമായ നിലപാടുകളെ ചെറുക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. ശബരിമല തീര്‍ത്ഥാടകര്‍, പാല്‍, പത്രം, ആശുപത്രി, പരീക്ഷകള്‍, തുടങ്ങിയ അവശ്യകാര്യങ്ങള്‍ ഹര്‍ത്താല്‍ തടസ്സം സൃഷ്ടിക്കില്ല.ഹര്‍ത്താല്‍ വിജയിപ്പിക്കുവാന്‍ ആവശ്യപ്പെട്ട് തൊടുപുഴ പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ മജീദ്, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി കെ എസ് സുബൈര്‍, എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി അജയന്‍ പുതുശ്ശേരി കുടിയില്‍, ഫ്രറ്റേണിറ്റി ഇടുക്കി ജില്ലാ പ്രസിഡന്റ് അന്‍ഷാദ് അടിമാലി, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗം അമീന്‍ റിയാസ്, ബിഎസ്പി ജില്ലാ ട്രഷറര്‍ അജിന്റോ കൊമ്പനാതോട്ടത്തില്‍, ബിഎസ്പി നിയോജക മണ്ഡലം സെക്രട്ടറി ജോര്‍ജ് കോട്ടയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    

Similar News