ഡിസംബര്‍ 17ലെ ജനകീയ ഹര്‍ത്താല്‍ തിരൂരങ്ങാടി മേഖലയില്‍ വിജയിപ്പിക്കും- സംയുക്ത സമിതി തിരുരങ്ങാടി

സംയുക്ത സമിതിയുടെ ഹര്‍ത്താല്‍ വിളമ്പര പ്രകടനം നാളെ വൈകീട്ട് 4.30ന് ചെമ്മാട്ടും ടൗണിലും, വൈകീട്ട് 6:30ന് പരപ്പനങ്ങാടി ടൗണിലും നടക്കും.

Update: 2019-12-15 13:24 GMT

തിരൂരങ്ങാടി: പൗരത്വ ഭേദഗതി, എന്‍ആര്‍സി പോലെയുള്ള വിഷയങ്ങളില്‍ രാജ്യത്തെ വിഭജിക്കാനുള്ള ഫാഷിസ്റ്റ് നീക്കത്തെ ചെറുക്കുക എന്ന പ്രമേയത്തില്‍ ഡിസംബര്‍ 17ന് നടക്കുന്ന ജനകീയ ഹര്‍ത്താല്‍ തിരൂരങ്ങാടിയില്‍ വിജയിപ്പിക്കാന്‍ സംയുക്ത സമിതിയില്‍ തീരുമാനമായി. സംയുക്ത സമിതിയുടെ ഹര്‍ത്താല്‍ വിളമ്പര പ്രകടനം നാളെ വൈകീട്ട് 4.30ന് ചെമ്മാട്ടും ടൗണിലും, വൈകീട്ട് 6:30ന് പരപ്പനങ്ങാടി ടൗണിലും നടക്കും. മറ്റു മുഴുവന്‍ പ്രദേശങ്ങളിലും ഹര്‍ത്താല്‍ വിളമ്പരം നടത്താനും തീരുമാനമായി. ശബരിമല, എയര്‍പോര്‍ട്ട്, ആശുപത്രി തുടങ്ങിയ എമര്‍ജന്‍സി ഒഴിച്ച് ബാക്കി മുഴുവന്‍ ജനങ്ങളും ഹര്‍ത്താലില്‍ പങ്കാളികളാകണമെന്ന് ജനകീയ സമരസമിതി ആവിശ്യപ്പെട്ടു. വെല്‍ഫയര്‍ പാര്‍ട്ടി ജില്ല സിക്രട്ടറി സഫീര്‍ഷാ വിഷയാവതരണം നടത്തി. എസ്ഡിപിഐ മണ്ഡലം പ്രസിഡന്റ് ഹമീദ് പരപ്പനങ്ങാടി അധ്യക്ഷത വഹിച്ചു. സൈതലവി കാട്ടേരി, പാലാഴി മുഹമ്മദ് കോയ, രായിന്‍കുട്ടി (വെല്‍ഫയര്‍ പാര്‍ട്ടി) ജലീല്‍ ചെമ്മാട്, ജമാല്‍ തിരൂരങ്ങാടി (എസ്ഡിപി ഐ), മുസ്സമ്മില്‍ (ഫ്രറ്റേണിറ്റി), ഇബ്രാഹിംകുട്ടി(ബിഎസ്പി) സംസാരിച്ചു




Tags:    

Similar News