ഹരിദാസ് വധം;തലശ്ശേരിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ബിജെപി പ്രവര്‍ത്തകരുടെ കൈയേറ്റ ശ്രമം

ആശുപത്രി വളപ്പില്‍ ബിജെപി പ്രവര്‍ത്തകര്‍ അക്രമാസക്തരായപ്പോള്‍ നേതാക്കള്‍ പരിസരത്തുണ്ടായിട്ടും ഇടപെട്ടില്ല

Update: 2022-03-03 05:23 GMT
തലശ്ശേരി:ന്യൂമാഹിയിലെ സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസ് വധവുമായി ബന്ധപ്പെട്ട് പോലിസ് അറസ്റ്റുചെയ്ത പ്രതികളെ കാമറയില്‍ പകര്‍ത്താന്‍ ജനറല്‍ ആശുപത്രിയിലെത്തിയ ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ബിജെപി പ്രവര്‍ത്തകരുടെ കൈയേറ്റ ശ്രമം. അസഭ്യവര്‍ഷത്തോടെ മാധ്യമ പ്രവര്‍ത്തകരെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി.പോലിസ് ഇടപെട്ട് സംഘര്‍ഷം തടയുകയായിരുന്നു.

ബുധനാഴ്ച ഉച്ച രണ്ടിനാണ് സംഭവം.ആശുപത്രി വളപ്പില്‍ ബിജെപി പ്രവര്‍ത്തകര്‍ അക്രമാസക്തരായപ്പോള്‍ നേതാക്കള്‍ പരിസരത്തുണ്ടായിട്ടും ഇടപെട്ടില്ല.ഹരിദാസ് വധവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച അറസ്റ്റിലായ ഏഴ് ബിജെപി പ്രവര്‍ത്തകരെ വൈദ്യ പരിശോധനക്കായി ജനറല്‍ ആശുപത്രിയിലെത്തിച്ചപ്പോഴായിരുന്നു സംഭവം.വൈദ്യപരിശോധന കഴിഞ്ഞ് പോലിസ് വാഹനത്തില്‍ തിരികെ കയറ്റുന്ന വിഡിയോ ചിത്രീകരിക്കുന്നതിനിടെ ഒരുസംഘം ബിജെപി പ്രവര്‍ത്തകര്‍ ദൃശ്യമാധ്യമ പ്രവര്‍ത്തകരെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു.



Tags:    

Similar News