ഹാന്റ് സൈനിറ്റൈസര്‍: അനധികൃത വില്പന നടത്തിയവര്‍ക്കെതിരേ നടപടി

Update: 2020-07-06 13:28 GMT

തിരുവനന്തപുരം: സാനിറ്റൈസര്‍ വില്‍പനക്കായി സ്‌റ്റോക്ക് ചെയ്ത ലൈസെന്‍സില്ലാത്ത സ്ഥാപനങ്ങള്‍ക്കെതിരെ ഡ്രഗ്‌സ് കണ്ട്രോള്‍ വിഭാഗം നിയമ നടപടികള്‍ സ്വീകരിച്ചു. തിങ്കളാഴ്ച സംസ്ഥാന ഡ്രഗ്‌സ് കണ്ട്രോള്‍ വിഭാഗം നടത്തിയ റെയ്ഡുകളില്‍, നിരവധി സ്ഥാപനങ്ങളില്‍ മൊത്തവില്പന ലൈസന്‍സില്ലാതെ ഹാന്‍ഡ് സാനിറ്റൈസറുകള്‍ വില്പനക്കായി സ്‌റ്റോക്ക് ചെയ്തിരിക്കുന്നത് കണ്ടുകെട്ടി നിയമ നടപടികള്‍ക്കായി കോടതികളില്‍ സമര്‍പ്പിച്ചു..

ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ കമ്പനിയുടെ ലൈഫ് ബോയ് ഹാന്‍ഡ് സാനിറ്റൈസര്‍ സ്‌റ്റോക്ക് ചെയ്ത എറണാകുളം ഉദയംപേരൂര്‍ ജോസ് മാത്യു & കമ്പനി, പാലക്കാട് മനോരമ റോഡില്‍ നൂര്‍ ഏജന്‍സിസ്, തിരുവല്ല മുത്തൂരില്‍ സി ജെ തോമസ്, കോഴിക്കോട് പറമ്പില്‍ ബസാറില്‍ വിജയ് മാര്‍ക്കറ്റിംഗ്, തൃശൂര്‍ ഒല്ലൂരില്‍ മോര്‍ണിംഗ് സ്റ്റാര്‍ ഏജന്‍സിസ്, കണ്ണൂരില്‍ ദേവി ട്രേഡ് ലിങ്ക്‌സ്, കൊല്ലം കൊട്ടിയത്ത് എഎസ്‌കെ അസോസിയേറ്റ്‌സ്, കോട്ടയം എസ് എച്ച് മൗണ്ടില്‍ വിആര്‍ അസോസിയേറ്റ്‌സ്; കൊല്‍ക്കൊത്തയിലെ ഐടിസി ലിമിറ്റഡ് എന്ന കമ്പനിയുടെ സാവ്‌ലോണ്‍ എന്ന ബ്രാന്‍ഡ് നാമത്തിലുള്ള ഹാന്‍ഡ് സാനിറ്റൈസര്‍ ലൈസന്‍സില്ലാതെ സ്‌റ്റോക്ക് ചെയ്ത മലപ്പുറം മഞ്ചേരി ഇല്‍ഹാം ട്രേഡ് വെന്‍ചേഴ്‌സ്, ആലപ്പുഴ കോമളപുരത്ത് ദി ട്രേഡിങ്ങ് കമ്പനി എന്നിവിടങ്ങളില്‍ നിന്നാണ് ഹാന്‍ഡ് സാനിറ്റൈസറുകള്‍ കണ്ടുകെട്ടിയത്.

കേന്ദ്ര നിയമമായ ഡ്രഗ്‌സ് & കോസ്‌മെറ്റിക് റൂള്‍സ് പ്രകാരം ഹാന്‍ഡ് സാനിറ്റൈസറുകള്‍ മരുന്നുകളുടെ നിര്‍വചനത്തില്‍ വരുന്നവയാണ്. അണുനാശിനിയായി ഉപയോഗിക്കുന്ന ഇവയുടെ നിര്‍മാണംവും വില്പനയും നിയമപ്രകാരം അനുശാസിക്കുന്ന രീതിയില്‍ ലൈസന്‍സുകളോടെ മാത്രമേ പാടുള്ളു. ഇപ്രകാരം ലൈസന്‍സില്ലാതെ നിര്‍മിക്കുന്നതോ വില്പന നടത്തുന്നതോ കുറ്റകരവും ശിക്ഷാര്‍ഹവുമാണ്. മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ തടവുശിക്ഷയും ഒരു ലക്ഷം രൂപയ്ക്കുമേല്‍ പിഴയും ചുമത്താവുന്നതാണ്. 

Tags:    

Similar News