ഇസ്രായേൽ നഗരത്തിന് നേരെയുള്ള ഇറാൻ ആക്രമണത്തെ പ്രശംസിച്ച് ഹമാസ്

Update: 2026-03-22 09:00 GMT

ഗസ : ഇസ്രായേൽ നഗരങ്ങളായ ഡിമോണ, ആറാദ് എന്നിവിടങ്ങളിൽ നടന്ന മിസൈൽ ആക്രമണങ്ങളെ പ്രശംസിച്ച് ഹമാസിന്റെ സൈനിക വിഭാഗത്തിന്റെ വക്താവ് അബു ഉബൈദ. ശത്രുരാജ്യത്തിന്റെ ഉള്ളിലേക്ക് മിസൈലുകൾ പതിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഇത് യുഎസ് ആക്രമണത്തോടുള്ള പ്രതികരണം മാത്രമല്ല, ഗാസയിലെ ഫലസ്തീൻ ജനതയ്‌ക്കെതിരായ ഇസ്രായേൽ നടപടികളുടെ ഫലം കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു.

യഥാർഥ ശത്രുവിനെതിരേ ഒന്നിക്കാനും ഫലസ്തീന്റെ സ്വാതന്ത്ര്യത്തിനായി ഒരുമിച്ച് പ്രവർത്തിക്കാനും അദ്ദേഹം ലോകമെമ്പാടുമുള്ള മുസ് ലിം രാജ്യങ്ങളോട് അഭ്യർഥിച്ചു.

Tags: