ലഖ്നോ: ഉത്തര്‍പ്രദേശില്‍ എച്ച്-5 പക്ഷിപ്പനി പടര്‍ന്നുപിടിക്കുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇക്കാര്യത്തില്‍ പ്രത്യേകം ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാ കോഴി ഫാമുകളും മാനദണ്ഡങ്ങള്‍ക്കനുസൃതമായി നിരീക്ഷിക്കാന്‍ ആവശ്യപ്പെട്ടു. രാംപൂരിലെ ഒരു കോഴി ഫാമിലെ കോഴികളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഈ നിര്‍േദശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.
രാംപൂരിലെ ചന്ദന്‍ ഗ്രാമത്തില്‍ കോഴികള്‍ ചത്തതിനെത്തുടര്‍ന്ന്, മൃഗസംരക്ഷണ വകുപ്പ് അന്വേഷണം നടത്തുകയും സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തു. പരിശോധനയില്‍ പക്ഷിപ്പനി സ്ഥിരീകരിക്കുകയായിരുന്നു.