ഗുജറാത്തില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നു; ഒരാളെ കാണാതായി, അഞ്ചുപേര്‍ക്ക് പരിക്ക്

Update: 2025-12-12 10:23 GMT

അഹമ്മദാബാദ്: ഗുജറാത്ത് വല്‍സാദ് ജില്ലയില്‍ ഔറഞ്ച് നദിക്കു കുറുകെ നിര്‍മാണത്തിലിരുന്ന പാലം ഇടിഞ്ഞുവീണു. 45 കോടി രൂപ ചെലവഴിച്ചൊരുക്കുന്ന പാലത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെ ഗര്‍ഡര്‍ നിരപ്പാക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

അപകടത്തില്‍ ഒരു തൊഴിലാളിയെ കാണാതായി. സംഭവസ്ഥലത്തെത്തിയ രക്ഷാപ്രവര്‍ത്തകര്‍ അടിയില്‍ കുടുങ്ങിയ അഞ്ചു തൊഴിലാളികളെ രക്ഷപ്പെടുത്തിയതായി പോലിസ് സൂപ്രണ്ട് യുവരാജ്‌സിങ് ജഡേജ അറിയിച്ചു. കാണാതായ തൊഴിലാളിക്കായി തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. പാലത്തിന്റെ നിര്‍മ്മാണം രണ്ടു വര്‍ഷം മുന്‍പാണ് ആരംഭിച്ചത്. രണ്ടു തൂണുകള്‍ക്കിടയിലെ ബലക്ഷയമാണ് അപകടത്തിന് കാരണമായതെന്ന് പാര്‍ഡി-സന്ധ്പൂര്‍ ഗ്രാമപഞ്ചായത്ത് സര്‍പഞ്ച് ഭോലാഭായ് പട്ടേല്‍ അറിയിച്ചു.

Tags: