തിരഞ്ഞെടുപ്പ് തോല്‍വി;ഗ്രൂപ്പ് 23 വിശാല യോഗം ഇന്ന്

കോണ്‍ഗ്രസിലെ സംഘടനാ പ്രതിസന്ധിയെയും സംഘടനാ തിരഞ്ഞെടുപ്പ് നടപടികളെയും പുതിയ തലത്തിലേക്ക് എത്തിക്കുന്നതായിരിക്കും ഇന്നത്തെ യോഗം എന്നാണ് വിലയിരുത്തല്‍

Update: 2022-03-16 04:02 GMT

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരായ ഗ്രൂപ്പ് 23ന്റെ വിശാലയോഗം ഇന്ന് നടക്കും. കേരളത്തില്‍ നിന്നടക്കമുള്ള അസംതൃപ്തരായ നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും.കപില്‍ സിബലിന്റെ വീട്ടിലാണ് യോഗം.കോണ്‍ഗ്രസിലെ സംഘടനാ പ്രതിസന്ധിയെയും സംഘടനാ തിരഞ്ഞെടുപ്പ് നടപടികളെയും പുതിയ തലത്തിലേക്ക് എത്തിക്കുന്നതായിരിക്കും ഇന്നത്തെ യോഗം എന്നാണ് വിലയിരുത്തല്‍.

അതേസമയം, സോണിയാ ഗാന്ധിയുടെ നിര്‍ദേശത്തിന് പിന്നാലെ മൂന്ന് പിസിസി അധ്യക്ഷന്മാര്‍ രാജിവച്ചു.തിരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ അഞ്ച് സംസ്ഥാനങ്ങളിലെ പിസിസി അധ്യക്ഷന്മാരോട് രാജി വയ്ക്കാന്‍ സോണിയ ഗാന്ധി ആവശ്യപ്പെടുകയായിരുന്നു. നിര്‍ദ്ദേശത്തിന് പിന്നാലെ ഉത്തര്‍പ്രദേശ്,ഉത്തരാഖണ്ഡ്,ഗോവ പിസിസി അധ്യക്ഷന്മാര്‍ സ്ഥാനം രാജി വച്ചു. സംസ്ഥാനങ്ങളുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാരോടും, സഹചുമതലയുളളവരോടും രാജി വാങ്ങണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. പിസിസി അധ്യക്ഷന്മാരോട് മാത്രം രാജി ആവശ്യപ്പെട്ടതിലാണ് അതൃപ്തി ഉയര്‍ന്നിരിക്കുന്നത്. പ്രിയങ്ക ഗാന്ധിയടക്കമുള്ള ജനറല്‍ സെക്രട്ടറിമാരും ഉത്തരവാദികളല്ലേ എന്നാണ് ഒരു വിഭാഗം ചോദ്യമുയര്‍ത്തുന്നത്.



Tags: