ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും 214 കോടി രൂപ കൂടി അനുവദിച്ച് സര്‍ക്കാര്‍

Update: 2025-10-23 07:43 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി 214 കോടി രൂപ കൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ഈ സാമ്പത്തിക വര്‍ഷത്തെ ജനറല്‍ പര്‍പ്പസ് ഫണ്ടിന്റെ ഏഴാം ഗഡുവാണ് സര്‍ക്കാര്‍ പുറത്തിറക്കിയത്.

ധനകാര്യ മന്ത്രിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. പുതിയ ഗഡുവില്‍ ഗ്രാമ പഞ്ചായത്തുകള്‍ക്ക് 151 കോടി രൂപ ലഭിക്കും. ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് 11.03 കോടി രൂപ, ജില്ലാ പഞ്ചായത്തുകള്‍ക്ക് 7.89 കോടി രൂപ, മുന്‍സിപ്പാലിറ്റികള്‍ക്ക് 25.83 കോടി രൂപ, കോര്‍പറേഷനുകള്‍ക്ക് 18.25 കോടി രൂപയും അനുവദിച്ചു.

Tags: