ദുബയില്‍ സര്‍ക്കാര്‍ ഫീസുകള്‍ തവണ വ്യവസ്ഥയിലാക്കി

വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും മെച്ചപ്പെട്ട സൗകര്യം ഒരുക്കാന്‍ വേണ്ടിയാണ് ദുബയ് കിരീടാവകാശിയും ദുബയ് എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ മുഹമ്മദ് റാഷിദ് പുതിയ നിയമം പ്രാബല്യത്തിലാക്കിയത്.

Update: 2019-04-29 17:28 GMT

ദുബയ്: സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ അടക്കേണ്ടുന്ന ഫീസുകളും പിഴകളും തവണ വ്യവസ്ഥയില്‍ അടക്കാന്‍ സൗകര്യമൊരുക്കി ദുബയ് സര്‍ക്കാര്‍. വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും മെച്ചപ്പെട്ട സൗകര്യം ഒരുക്കാന്‍ വേണ്ടിയാണ് ദുബയ് കിരീടാവകാശിയും ദുബയ് എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ മുഹമ്മദ് റാഷിദ് പുതിയ നിയമം പ്രാബല്യത്തിലാക്കിയത്.

ദുബയ് സാമ്പത്തിക മന്ത്രാലയത്തിന്റെ നിയമങ്ങള്‍ക്ക് വിധേയമായിട്ടാണ് നിയമം നടപ്പിലാക്കുന്നത്. പതിനായിരത്തിലധികം ദിര്‍ഹം ഫീസ് അടക്കാനുള്ള വ്യക്തികള്‍ക്കും ഒരു ലക്ഷത്തിലധികം അടക്കാനുള്ള സ്ഥാപനങ്ങള്‍ക്കുമായിരിക്കും ഈ സൗകര്യം. പിഴയാണങ്കില്‍ 5000 ല്‍ അധികം ദിര്‍ഹം അടക്കാനുള്ളവര്‍ക്കും 20,000ല്‍ കൂടുതല്‍ അടക്കാനുള്ള വ്യാപാര സ്ഥാപനങ്ങള്‍ക്കും ഈ ആനുകൂല്യം ലഭിക്കും. രണ്ട് വര്‍ഷത്തിനുള്ളില്‍ ഈ തുക അടച്ച് തീര്‍ക്കുകയും വേണം.




Tags:    

Similar News