അമ്പലപ്പുഴയിലെ ഗുഡ്‌സ് ട്രെയിന്‍ അപകടം; ജനശതാബ്ദി കോട്ടയം വഴി തിരിച്ചുവിടും

പാളത്തിലെ കേടുപാടുകള്‍ പരിഹരിക്കുന്നതില്‍ താമസം നേരിടുന്നതിനാലാണ് വഴിതിരിച്ചുവിടുന്നത്. ചെങ്ങന്നൂരിലും ചങ്ങനാശ്ശേരിയിലും ട്രെയിന് സ്‌റ്റോപ്പുണ്ടാകും.

Update: 2020-02-23 15:38 GMT

ആലപ്പുഴ: അമ്പലപ്പുഴയില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് കോഴിക്കോട് -തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ് കോട്ടയം വഴി തിരിച്ചുവിടും. പാളത്തിലെ കേടുപാടുകള്‍ പരിഹരിക്കുന്നതില്‍ താമസം നേരിടുന്നതിനാലാണ് വഴിതിരിച്ചുവിടുന്നത്. ചെങ്ങന്നൂരിലും ചങ്ങനാശ്ശേരിയിലും ട്രെയിന് സ്‌റ്റോപ്പുണ്ടാകും.

ഇന്നുച്ചയ്ക്ക് രണ്ടുമണിയോടെയാണ് അമ്പലപ്പുഴയില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റിയത്. ഹരിപ്പാട്-അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കലിന് വേണ്ടി മെറ്റല്‍ കൊണ്ടുവന്ന ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് ട്രാക്കിന് വിള്ളലുണ്ടായി. നേത്രാവതി എക്‌സ്പ്രസ് ചേര്‍ത്തലയില്‍ പിടിച്ചിട്ടു.


Tags:    

Similar News