ശബരിമലയില്‍ സ്വര്‍ണക്കൊള്ള നടന്നത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അറിവോടെ, റിപോര്‍ട്ട്
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള സംഭവിച്ചത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അറിവോടെ. മുന്‍ പ്രസിഡന്റ് എന്‍ വാസുവിന്റെ റിമാന്‍ഡ് റിപോര്‍ട്ടിലാണ് വിശദാംശങ്ങള്‍ ഉള്ളത്. എന്‍ വാസു സ്വര്‍ണം ചെമ്പാക്കിയത് ബോര്‍ഡംഗങ്ങളുടെ അറിവോടെയെന്നാണ് റിപോര്‍ട്ടിലുള്ളത്. ദേവസ്വം ഉദ്യോഗസ്ഥര്‍, ഉണ്ണികൃഷ്ണന്‍ പോറ്റി എന്നിവരുടെ മൊഴിയില്‍ വാസുവിനെതിരാണെന്നും വാസു കവര്‍ച്ചയ്ക്ക് സഹായം നല്‍കിയെന്നും റിപോര്‍ട്ടില്‍ പറയുന്നു.
മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിനിന് നോട്ടിസ് നല്‍കി. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചാണ് നോട്ടിസ്. സമ്പൂര്‍ണ്ണ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കയാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പുതിയ നീക്കം. ഹാജരാകാന്‍ ആവശ്യപ്പെട്ട് എ പത്മകുമാറിന് നോട്ടിസ് നല്‍കിയെങ്കിലും സാവകാശം തേടിയെന്നാണ് വിവരം.അതേസമയം ശബരിമല സ്വര്‍ണ്ണ കൊള്ളയില്‍ അഴിമതി നിരോധന വകുപ്പുകള്‍ കൂടി ചുമത്തി കേസെടുത്തു. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് നടപടി. ഈ സാഹചര്യത്തില്‍ കേസ് കൊല്ലം വിജിലന്‍സ് കോടതിയിലേക്ക് മാറ്റും.