സ്വര്‍ണക്കടത്ത്: ഏകദിന ഉപവാസ സമരത്തില്‍ പങ്കുചേര്‍ന്ന് യു.ഡി.എഫ് ഒമാന്‍ ഇബ്ര

Update: 2020-08-06 13:43 GMT

ഒമാന്‍: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ അഴിമതി സി.ബി.ഐ അന്വേഷിക്കുക, മുഖ്യമന്ത്രി രാജിവയ്ക്കുക എന്നീ

ആവശ്യങ്ങള്‍ ഉന്നയിച്ച് യുഡിഎഫിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നടത്തിയ ഏകദിന ഉപവാസ സമരത്തിന് പ്രവാസലോക

ത്തിന്റെയും പിന്തുണ. സമരത്തില്‍ പങ്കെടുത്ത നേതാക്കള്‍ക്കൊപ്പം രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ സ്വന്തം വസതികളില്‍ പ്ലക്കാഡുമായി അണിനിരന്നുകൊണ്ടാണ് പ്രവാസികള്‍ പിന്തുണ അറിയിച്ചത്. പ്രതിഷേധക്കാര്‍ മുഖ്യമന്ത്രി രാജിവയ്ക്കുക, കള്ളകടത്ത് സി.ബി.ഐ അന്വേഷിക്കുക എന്നി പ്ലാക്കാര്‍ഡുകളും ഉയര്‍ത്തി.

ഉപവാസസമരത്തിന് യു.ഡി.എഫ് ഒമാന്‍ ഇബ്ര കണ്‍വീനര്‍ എം. ജെ സലീം, ഒ.ഐ.സി.സി നേതാക്കളായ തോമസ് ചെറിയാന്‍, പി.എം ഷാജി, നൗഷാദ് ചെമ്മായില്‍, സജി മേനാത്ത്, കെ.എം.സി.സി നേതാക്കളായ നൗഫല്‍, നൗസീബ്, ബദറുദ്ദീന്‍, ലത്തീഫ്, സബീര്‍, നൗഷീര്‍ എന്നിവര്‍ നേതൃത്വം നല്‍കി. 

Tags:    

Similar News