വിമാനത്തില്‍ കടത്തിയ അഞ്ചരക്കിലോ സ്വര്‍ണം പിടിച്ചു

Update: 2019-03-15 18:11 GMT

തിരുവനന്തപുരം: ചെന്നൈ-തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനത്തില്‍ കടത്താന്‍ ശ്രമിച്ച അഞ്ചരക്കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടി. കാസര്‍ഗോഡ് സ്വദേശി ഉള്‍പ്പെടെ ഏഴുപേര്‍ പിടിയിലായി. രണ്ടുസംഘങ്ങളായാണ് ഇവര്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ചെന്നൈയില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നുമാണ് സംഘത്തെ കസ്റ്റംസ് പിടികൂടിയത്. രാവിലെ 5.30ന് തിരുവനന്തപുരത്തെത്തിയ എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്നുമാണ് ആദ്യ സംഘത്തെ കസ്റ്റംസ് പിടികൂടുന്നത്. എന്നാല്‍ ഇവരില്‍ നിന്നും മൂന്നരക്കിലോ മാത്രമേ കണ്ടെടുക്കാന്‍ സാധിച്ചുള്ളു. തുടര്‍ന്ന് കസ്റ്റംസ് വിഭാഗം ചെന്നൈയിലേക്ക് പറക്കുകയായിരുന്നു. ഇവടെ നിന്നും 2കിലോ സ്വര്‍ണവും പിടിച്ചെടുത്തു. ഏഴുപേരും ഇപ്പോള്‍ കസ്റ്റംസ് കസ്റ്റഡിയിലാണ്. കസ്റ്റംസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

Tags: