തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ നേരിയ വർധന. പവന് 80 രൂപ കൂടി 72480 രൂപയായി. ഇന്നലെ സ്വർണവിലയിലുണ്ടായ ഇടിവിനു ശേഷം ഇന്ന് നേരിയ രീതിയിലുള്ള വർധന രേഖപ്പെടുത്തുകയായിരുന്നു. ഗ്രാമിന് 10 രൂപ കൂടി 9060 രൂപയായി. വെള്ളി വില ഗ്രാമിന് 119 രൂപയിൽ തുടരുന്നു.