തിരുവനന്തപുരം: സ്വർണപ്പാളിക്ക് 15 ലക്ഷം രൂപ ചെലവായെന്നും അതിൻ്റെ ചിലവ് വഹിച്ചത് താനും കൂടി ചേർന്നാണെന്നും ഉണ്ണികൃഷ്ണൻ പോറ്റി. അതേ സമയം തനിക്കെതിരേ വന്ന ആരോപണങ്ങളെല്ലാം ഉണ്ണികൃഷ്ണൻ പോറ്റി നിഷേധിച്ചു. സ്വർണ്ണപ്പാളി ഉപയോഗിച്ച് പണം പിരിച്ചിട്ടില്ലെന്നും പോറ്റി വിജിലൻസിനോട് പറഞ്ഞു.
അറ്റകുറ്റപ്പണിക്ക് കൊണ്ടു പോയ സ്വർണപ്പാളി തിരിച്ചെത്തിക്കാൻ വൈകിയതിനു പിന്നിൽ ഒരു ഗൂഢശ്രമവും നടന്നിട്ടില്ലെന്നും സാങ്കേതിക തടസ്സങ്ങളായിരുന്നു എന്നുമാണ് പോറ്റിയുടെ വാദം. വാസുദേവൻ കള്ളം പറയുകയാണെന്നും ഇയാൾ വിജിലൻസിന് മൊഴിനൽകി.
അറ്റകുറ്റപണിക്കായി കൊണ്ടുപോയ സ്വർണപ്പാളി ചെന്നൈയിലെത്തിക്കാൻ വൈകിയത് സാങ്കേതിക തടസങ്ങളാലാണെന്നാണ് ന്യായീകരണം. സഹായിയായ വാസുദേവൻ കള്ളം പറഞ്ഞതാണെന്നും പോറ്റി മൊഴി നൽകി.
സ്വർണം പൂശാൻ തന്ന പീഠം യോജിക്കാതെ വന്നപ്പോൾ വാസുദേവന് കൈമാറുകയായിരുന്നു. ഇത് പിന്നീട് സന്നിധാനത്തേക്ക് കൈമാറി എന്നാണ് വാസുദേവൻ തന്നോട് പറഞ്ഞത്. വിവാദമായ ശേഷമാണ് തനിക്ക് പീഠം കൈമാറിയത്. കൃത്യമായ നടപടിക്രമങ്ങളിലൂടെയാണ് പാളികൾ കൈപ്പറ്റിയതെന്നും പോറ്റി മൊഴി നൽകി.