കരിപ്പൂരില്‍ വന്‍ സ്വര്‍ണ വേട്ട; തിരുവനന്തപുരം സ്വദേശിനി ഉള്‍പ്പെടെ നാലു പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് ദേശീയതലത്തില്‍ വിവാദമായിരിക്കെയാണ് കരിപ്പൂരിലെ സ്വര്‍ണ വേട്ട.

Update: 2020-07-12 05:39 GMT

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. ഒരു കോടിയിലധികം രൂപയുടെ മൂല്യം വരുന്ന സ്വര്‍ണവുമായി യുവതി ഉള്‍പ്പെടെ നാലു പേര്‍ പിടിയില്‍. യുഎഇയിലെ റാസല്‍ ഖൈമയില്‍ നിന്നാണ് ഇവരെത്തിയത്. മൂന്ന് കിലോ സ്വര്‍ണമാണ് പിടിച്ചത്. മിദ്‌ലാജ്, സത്താര്‍, ഫൈസല്‍, തിരുവനന്തപുരം സ്വദേശിനി സീംസ് മോള്‍ എന്നിവരാണ് അറസ്റ്റിലായത്. തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് ദേശീയതലത്തില്‍ വിവാദമായിരിക്കെയാണ് കരിപ്പൂരിലെ സ്വര്‍ണ വേട്ട. തിരുവനന്തപുരം സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷയും പരിശോധനയും ശക്തിപ്പെടുത്തിയിട്ടുണ്ട്.

ഈ മാസം നാലിനും കോഴിക്കോട് വിമാനത്താവളത്തില്‍ സ്വര്‍ണം കടത്തിയ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. രണ്ട് വിമാനങ്ങളില്‍ സ്വര്‍ണവുമായി എത്തിയ മൂന്ന് പേരെയാണ് പിടികൂടിയത്. മലപ്പുറം ചുങ്കത്തറ സ്വദേശി സുനീര്‍ ബാബു, പാലക്കാട് എടത്തനാട്ടുകര സ്വദേശി സല്‍മാന്‍സ കോഴിക്കോട് സ്വദേശി മാലിക് എന്നിവരാണ് അന്ന് കസ്റ്റംസിന്റെ പിടിയിലായത്. രണ്ടര കിലോ സ്വര്‍ണമാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്.

കഴിഞ്ഞ മാസവും സമാനമായ രീതിയില്‍ സ്വര്‍ണം പിടികൂടിയിരുന്നു. യുഎഇയില്‍ നിന്നെത്തിയ ചാര്‍ട്ടേഡ് വിമാനത്തിലുണ്ടായിരുന്നവരാണ് അന്ന്് അറസ്റ്റിലായത്. നിലവില്‍ അന്താരാഷ്ട്ര വിമാന സര്‍വീസ് ആരംഭിച്ചിട്ടില്ല. കൊറോണയുടെ പശ്ചാത്തലത്തിലുള്ള പ്രത്യേക സര്‍വീസ് ആണ് നടക്കുന്നത്. വന്ദേഭാരത് മിഷന്റെ ഭാഗമായി നടക്കുന്ന സര്‍വീസും ചാര്‍ട്ടേഡ് വിമാനങ്ങളുമാണ് എത്തുന്നത്.

Tags:    

Similar News