ആഗോളതലത്തില്‍ കൊവിഡ് മരണം 5 ദശലക്ഷം കടന്നു

Update: 2021-10-02 05:22 GMT

ന്യൂഡല്‍ഹി: 2019 അവസാനം ചൈനയില്‍ തുടക്കം കുറിച്ച കൊവിഡ് രോഗബാധ മൂലം ലോകത്ത് ഇതുവരെ 5 ദശലക്ഷം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് കൊവിഡ് മരണം 5 ദശലക്ഷം കടന്നത്. ഡല്‍റ്റ വകഭേദത്തിന്റെ വരവോടെയാണ് മരണം വര്‍ധിച്ചതെന്നാണ് ആരോഗ്യവിദഗ്ധരുടെ അനുമാനം. വാക്‌സിന്‍ സ്വീകരിക്കാത്തവരിലാണ് ഡല്‍റ്റ വകഭേദം കൂടുതല്‍ പ്രശ്‌നം സൃഷ്ടിക്കുന്നതെന്നും റിപോര്‍ട്ടുണ്ട്.

2.5 ദശലക്ഷം പേര്‍ കൊവിഡ് ബാധിച്ച് മരിക്കാന്‍ ഒരു വര്‍ഷമെടുത്തെങ്കില്‍ അടുത്ത 2.5 ദശലക്ഷം പേര്‍ മരിക്കാന്‍ എടുത്തത് 236 ദിവസം മാത്രമാണെന്ന് റോയിട്ടേഴ്‌സ് പുറത്തുവിട്ട കണക്കില്‍ പറയുന്നു.

ലോകത്തെ പകുതിയോളം പേര്‍ക്കു മാത്രമാണ് ഇതുവരെ ചുരുങ്ങിയത് ഒരു ഡോസ് വാക്‌സിന്‍ ലഭിച്ചിട്ടുള്ളത്. 

ലോകത്തെ കൊവിഡ് മരണങ്ങളില്‍ പകുതിയില്‍ കൂടുതല്‍ യുഎസ്, റഷ്യ, ബ്രസീല്‍, മെക്‌സിക്കൊ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലാണ്.

പ്രതിദിനം ലോകത്ത് ശരാശരി 8,000 കൊവിഡ് മരണങ്ങളാണ് റിപോര്‍ട്ട് ചെയ്യാറ്.

ഓരോ മിനിട്ടിലും അഞ്ച് പേര്‍ മരിക്കുന്നു.  

Tags: