ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം 54 ദശലക്ഷം കടന്നു

Update: 2020-11-15 14:22 GMT

ന്യൂയോര്‍ക്ക്: ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം 54 ദശലക്ഷത്തിലേക്ക് കടന്നു. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാല പുറത്തിറക്കിയ റിപോര്‍ട്ട് പ്രകാരം നിലവില്‍ 5,40,27,785 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.

ഇതുവരെ 34.7 ദശലക്ഷം പേര്‍ രോഗമുക്തരായിട്ടുണ്ട്. ആഗോളതലത്തില്‍ 13,13,000 പേരാണ് രോഗം ബാധിച്ച് മരിച്ചത്.

മാര്‍ച്ച് 11നാണ് ലോകാരോഗ്യസംഘടന കൊവിഡിനെ ഒരു മഹാമാരിയായി പ്രഖ്യാപിച്ചത്.

ലോകത്ത് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത് യുഎസ്സിലാണ്. ഇന്ത്യയും ബ്രസീലുമാണ് തൊട്ടടുത്തുള്ള രാജ്യങ്ങള്‍.

Tags:    

Similar News