അലഹബാദ് ഐഐഎമ്മില്‍ 67 വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ്

Update: 2022-01-10 16:08 GMT

അഹമ്മദാബാദ്: അഹമ്മദാബാദ് ഐഐഎമ്മില്‍ 67 വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് പോസിറ്റീവായതായി ഐഐഎം മാനേജ്‌മെന്റ് അറിയിച്ചു. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിലാണ് ഇത്രയും പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 

ഗുജറാത്തില്‍ ഇതിനടിയില്‍ 6,097 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1,539 പേര്‍ 24 മണിക്കൂറിനുള്ളില്‍ രോഗമുക്തരായി. രണ്ട് പേര്‍ മരിച്ചു. സജീവ രോഗികളുടെ എണ്ണം 32,469. 

ഇതുവരെ സംസ്ഥാനത്ത് 8,25,702 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 10,130 പേര്‍ രോഗം ബാധിച്ച് മരിച്ചു. സംസ്ഥാനത്ത് ഇതുവരെ 264 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ തിങ്കളാഴ്ച സംസ്ഥാനങ്ങളിലെ  ആരോഗ്യമന്ത്രിമാരുടെ യോഗം വിളിച്ചിരുന്നു. യോഗത്തില്‍ ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഗോവ, ദാദ്ര, നഗര്‍ഹവേലി, ദാമന്‍, ഡിയു, മഹാരാഷ്ട്ര എന്നിവിടങ്ങളിലുള്ള ആരോഗ്യമന്ത്രിമാര്‍ പങ്കെടുത്തു.

കൊവിഡ് ചികില്‍സയ്ക്കുള്ള സംവിധാനങ്ങള്‍ മെച്ചപ്പെടുത്താന്‍ സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യമന്ത്രി നിര്‍ദേശിച്ചു. 

Tags:    

Similar News