പെണ്‍കുട്ടി മരിച്ച സംഭവം: പ്രേരണാ കുറ്റത്തിന് യുവാവ് അറസ്റ്റില്‍

Update: 2023-02-18 02:31 GMT

പരപ്പനങ്ങാടി: വള്ളിക്കുന്ന് റെയില്‍ സ്‌റ്റേഷന് സമീപം താമസിക്കുന്ന 17 കാരി മരണപ്പെടാനുണ്ടായ സംഭവത്തില്‍ യുവാവിനെ പരപ്പനങ്ങാടി പോലിസ് അറസ്റ്റ് ചെയ്തു. ചേളാരി സ്വദേശിയായ ഷിബിന്‍ (24) ഈ പെണ്‍കുട്ടിയുമായി ഇഷ്ടത്തിലായിരുന്നു. മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റഗ്രാം ഇന്‍സ്റ്റാള്‍ ചെയ്തുവെന്ന കാരണത്താല്‍ ഷിബിന്‍ പെണ്‍കുട്ടിയുമായി നിരന്തരമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടുവരികയായിരുന്നു. വാലന്റൈന്‍സ് ഡേയുടെ അന്ന് ഇതേ വിഷയത്തില്‍ തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും കുട്ടി പിണക്കം മാറ്റണമെന്ന് ആവശ്യപ്പെടുകയും അത് അനുസരിക്കാതെ പിണക്കത്തില്‍ തുടര്‍ന്നുവരികയുമായിരുന്നു. ആത്മഹത്യ ചെയ്യുന്നതിനുള്ള പ്രേരണ നല്‍കിയ കുറ്റത്തിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഷിബിനെ റിമാന്റ് ചെയ്തു.

Tags:    

Similar News