ആലപ്പുഴ: ആലപ്പുഴയിൽ കടയുടെ മേൽക്കൂര തകർന്നു വീണ് പതിനെട്ടുകാരിക്ക് ദാരുണാന്ത്യം. പള്ളാത്തുരുത്തി സ്വാദേശിനിയായ നിത്യയാണ് മരിച്ചത്.
സുഹൃത്തിനൊപ്പം ബീച്ചിലെത്തിയതായിരുന്നു നിത്യ. ശക്തമായ മഴയും കാറ്റും വന്നപ്പോൾ സമീപത്തെ കടയിലേക്ക് കയറി നിൽക്കുകയായിരുന്നു. അതിശക്തമായ കാറ്റിൽ കടയുടെ മേൽക്കൂര തകരുകയും പെൺകുട്ടിയു ടെ ശരീരത്തിൽ പതിക്കുകയും ചെയ്തു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിനു കീഴടങ്ങി.