വിവരവും ആർജവവും ഇന്ത്യക്കില്ല; 5 ട്രില്യണ്‍ സമ്പദ് വ്യവസ്ഥ മറന്നേക്കൂ: സുബ്രഹ്മണ്യന്‍ സ്വാമി

Update: 2019-08-31 05:47 GMT
വിവരവും ആർജവവും ഇന്ത്യക്കില്ല; 5 ട്രില്യണ്‍ സമ്പദ് വ്യവസ്ഥ മറന്നേക്കൂ: സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: രാജ്യത്ത് പുതിയ സാമ്പത്തിക നയം അടിയന്തരമായി നടപ്പാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മോദി കൊട്ടിഘോഷിക്കുന്ന അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥ എന്ന ലക്ഷ്യം മറക്കുന്നതാണ് നല്ലതെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. വിവരവും ആർജവവും ഇതില്‍ ഒന്നുകൊണ്ട് മാത്രം സാമ്പത്തിക രംഗത്തെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാന്‍ കഴിയില്ല. അതിന് ഇത് രണ്ടും വേണം. എന്നാല്‍ ഇന്ന് ഇത് രണ്ടും നമുക്കില്ല-എന്നായിരുന്നു സ്വാമിയുടെ ട്വീറ്റ്. സാമ്പത്തിക വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനമായി ഇടിഞ്ഞ റിപ്പോര്‍ട്ട് വന്നതിന് തൊട്ടുപിന്നാലെയാണ് സുബ്രഹ്മണ്യന്‍ സ്വാമി ട്വിറ്ററില്‍ പ്രതികരണവുമായി എത്തിയത്. കഴിഞ്ഞ ആറ് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.



Tags:    

Similar News