കുറ്റിപ്പുറം സ്വകാര്യ ആശുപത്രിയിലെ നഴ്സ് മരിച്ച സംഭവം; മുൻ ജനറൽ മാനേജർ അറസറ്റിൽ
മലപ്പുറം: കുറ്റിപ്പുറം അമാന ആശുപത്രിയിലെ നഴ്‌സ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ആശുപത്രിയിലെ മുൻ ജനറൽ മാനേജർ അറസ്റ്റിൽ. മുൻ ജനറൽ മാനേജർ എൻ.അബ്ദുറഹ്മാനെ അറസ്റ്റിലായത്. ഇയാളുടെ മാനസിക പീഡനം സഹിക്കാൻ വയ്യാതെയാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത് എന്ന ആരോപണങ്ങൾ ഉണ്ടായിരുന്നു. ഇതോടെ ഇയാളെ ജോലിയിൽനിന്നു പിരിച്ചു വിട്ടിരുന്നു.
കോതമംഗലം സ്വദേശി 20കാരിയായ അമീന എന്ന പെൺകുട്ടിയെ ഗുളികകൾ കഴിച്ച് അബോധാവസ്ഥയിലായ നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രാഥമിക ചികിൽസയ്ക്കു ശേഷം കോഴിക്കോട്ടെ സ്വാകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.