ഗസയിൽ ആക്രമണം തുടർന്ന് ഇസ്രായേൽ: ഒറ്റ ദിവസം കൊണ്ട് കൊന്നൊടുക്കിയത് 60ലധികം പേരെ

Update: 2025-10-05 14:10 GMT

ഗസ : ഗസയിൽ മനുഷ്യരെ കൊന്നൊടുക്കി ഇസ്രായേൽ സൈന്യം. ലോകമൊന്നടങ്കം എതിരേ നിന്നിട്ടും ഇസ്രായേൽ വംശഹത്യാ നിലപാടുമായി മുന്നോട്ടു പോകുകയാണ്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 60ലധികം പേരെയാണ് സൈന്യം കൊന്നുതള്ളിയത്.

ഇസ്രായേലി തടവുകാരെ മോചിപ്പിക്കാൻ ഹമാസ് സന്നദ്ധത പ്രഖ്യാപിച്ചതിന് ശേഷവും ആളുകളെ നിർബാധം ഇസ്രായേൽ സൈന്യം കൊല്ലുകയാണ്.

ഗസ സിറ്റിയിലെ അൽ-തുഫ പരിസരത്ത് ഇസ്രായേൽ യുദ്ധവിമാനങ്ങൾ നടത്തിയ ആക്രമണത്തിൽ ആറു ഫലസ്തീനികൾ കൊല്ലപ്പെട്ടു.ഇതേ പ്രദേശത്തെ ഒരു ജനവാസ മേഖലയിൽ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ ഏഴുകുട്ടികൾ ഉൾപ്പെടെ 17 ഫലസ്തീനികൾ കൊല്ലപ്പെട്ടു. അൽ-ലബ്ബാബിഡി പ്രദേശത്തെ അൽ-ഷാർക്ക് ലബോറട്ടറിക്ക് സമീപവും ആൾകൂട്ടത്തിനു നേര വെടിവയ്പ്പുണ്ടായി.

Tags: