ഗ്യാസ് സബ്‌സിഡി നിര്‍ത്തലാക്കിയത് പകല്‍ക്കൊള്ള; പ്രതിഷേധവുമായി എസ്ഡിപിഐ

Update: 2020-11-30 13:58 GMT

തിരുവനന്തപുരം: കൊവിഡ് മഹാമാരിയില്‍ നട്ടംതിരിയുന്ന ജനങ്ങളെ ഗ്യാസ് സബ്സിഡി രഹസ്യമായി നിര്‍ത്തലാക്കി പകല്‍ക്കൊള്ള നടത്തുന്ന കേന്ദ്ര ബി.ജെ.പി സര്‍ക്കാരിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ട്രഷറര്‍ അജ്മല്‍ ഇസ്മായീല്‍.

നിലവില്‍ സബ്സിഡി സിലിണ്ടറിന്റെയും സബ്സിഡി ഇല്ലാത്ത സിലിണ്ടറിന്റെയും വില തുല്യമായിരിക്കുകയാണ്. ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ളവരുള്‍പ്പെടെ അര്‍ഹരായവര്‍ക്ക് ബാങ്ക് അക്കൗണ്ടു വഴി ലഭിച്ചിരുന്ന സബ്സിഡി കഴിഞ്ഞ ആറ് മാസത്തിലധികമായി മുടങ്ങിയിരിക്കുകയാണ്. രാജ്യാന്തര വിപണിയില്‍ എണ്ണ വില താഴ്ന്നിട്ടും ക്രമാനുഗതമായ വിലക്കുറവ് ഉപഭോക്താവിന് ലഭിക്കുന്നില്ല.

സാധാരണക്കാരുടെ വയറ്റത്തടിച്ചും കോര്‍പറേറ്റുകള്‍ക്ക് നേട്ടമുണ്ടാക്കാനാണ് ബി.ജെ.പി സര്‍ക്കാര്‍ ശ്രമിക്കുന്നത്. കഴിഞ്ഞ 11 ദിവസമായി തുടര്‍ച്ചയായി ഇന്ധന വില വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പെട്രോളിന് 1.01 രൂപയും ഡീസലിന് 1.77 രൂപയും വിലയില്‍ വര്‍ധനവുണ്ടായി. ബി.ജെ.പി സര്‍ക്കാര്‍ ജനങ്ങളെ അനുദിനം ദാരിദ്ര്യത്തിലേക്കു തള്ളിവിടുകയാണെന്നും അതിനെതിരേ ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ടെന്നും അജ്മല്‍ ഇസ്മായീല്‍ വ്യക്തമാക്കി.

Tags:    

Similar News