കടലില്‍ ചാടിയ കഞ്ചാവ് വില്‍പനക്കാരനെ പിടികൂടി
രാത്രി ഒമ്പതിന് പ്രതിയുടെ വീടിന്റെ പരിസരത്ത് ഇരുട്ടില്‍ മറഞ്ഞിരുന്ന എക്‌സൈസുകാര്‍ പ്രതി കഞ്ചാവ് കൈമാറുന്നതിനിടെ പിടികൂടുകയായിരുന്നു.
പരപ്പനങ്ങാടി: അരിയല്ലൂര്‍ ബീച്ചില്‍ കഞ്ചാവ് വില്‍പനക്കിടെ പരപ്പനങ്ങാടി റെയിഞ്ച് എക്‌സൈസിന്റെ പിടിയിലായ വൈശ്യക്കാരന്റെ പുരക്കല്‍ നൗഷാദ് രക്ഷപ്പെടുന്നതിനായി കടലില്‍ ചാടിയെങ്കിലും പിന്നാലെ ചാടിയ എക്‌സൈസുകാര്‍ നാട്ടുകാരുടെ സഹായത്തോടെ സാഹസികമായി പിടികൂടി. രാത്രി ഒമ്പതിന് പ്രതിയുടെ വീടിന്റെ പരിസരത്ത് ഇരുട്ടില്‍ മറഞ്ഞിരുന്ന എക്‌സൈസുകാര്‍ പ്രതി കഞ്ചാവ് കൈമാറുന്നതിനിടെ പിടികൂടുകയായിരുന്നു.
എക്‌സൈസുകാര്‍ കഞ്ചാവ് പരിശോധിക്കുന്നതിനിടെ കടല്‍ഭിത്തി ചാടിക്കടന്ന് കടലിലേക്ക് ചാടി ചെട്ടിപ്പടി ഭാഗത്തേക്ക് നീന്തി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന എക്‌സൈസുകാര്‍ പുതിയ പാലത്തിന് സമീപം വെച്ച് പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടുകയായിരുന്നു. പ്രതി നൗഷാദിനും പ്രിവന്റീവ് ഓഫിസര്‍ ബിജു, സിവില്‍ എക്‌സൈസ് ഓഫിസര്‍ നിതിന്‍ ചോമാരി എന്നിവര്‍ക്കും കടല്‍ഭിത്തിക്കിടയില്‍ വീണും തിരയില്‍ പെട്ടും പരിക്കേറ്റു. പരിക്ക് സാരമുള്ളതല്ല. പരിക്കേറ്റവരെ രാത്രി തന്നെ തിരുരങ്ങാടി താലുക്ക് ആശുപത്രിയില്‍ ചികില്‍സക്ക് വിധേയരാക്കി.
പ്രതിയില്‍ നിന്നും 110 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. പ്രതിക്ക് ജാമ്യം അനുവദിച്ചു. എക്‌സൈസ് പാര്‍ട്ടിയില്‍ ഇവരെ കൂടാതെ ഇന്റലിജന്‍സ് ബ്യൂറോ പ്രിവന്റീവ് ഓഫിസര്‍ വി.കെസൂരജും ഉണ്ടായിരുന്നു.