കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച നിലയില്‍ 850 ഗ്രാം കഞ്ചാവ് കണ്ടെടുത്തു
മല്‍സ്യത്തൊഴിലാളികള്‍ക്കും മറ്റും വില്പനയ്ക്കായി എത്തിച്ച കഞ്ചാവാണ് കണ്ടെടുത്തത്. തിരൂരങ്ങാടി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി എല്‍ ജോസും സംഘവുമാണ് കഞ്ചാവ് കണ്ടെടുത്തത്.
പരപ്പനങ്ങാടി: പരപ്പനങ്ങാടി തീരദേശ മേഖലയില്‍ പെട്രോളിങിനിടെ കെട്ടുങ്ങല്‍ കടല്‍ ഭിത്തിയോട് ചേര്‍ന്ന് കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച നിലയില്‍ 850 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. മല്‍സ്യത്തൊഴിലാളികള്‍ക്കും മറ്റും വില്പനയ്ക്കായി എത്തിച്ച കഞ്ചാവാണ് കണ്ടെടുത്തത്. തിരൂരങ്ങാടി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി എല്‍ ജോസും സംഘവുമാണ് കഞ്ചാവ് കണ്ടെടുത്തത്.
പ്രതിയെ പറ്റി തുടരന്വേഷണം നടത്തുമെന്ന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അറിയിച്ചു. പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫിസര്‍മാരായ സുജിത്ത്, സന്തോഷ് സിവില്‍ എക്സൈസ് ഓഫിസര്‍മാരായ രജീഷ്, ഷിജു െ്രെഡവര്‍ ചന്ദ്രമോഹന് പങ്കെടുത്തു